കൊച്ചി മെട്രോയുടെ കടവന്ത്ര-പമ്പള്ളി നഗര്‍ സര്‍ക്കുലര്‍ ഇലക്ട്രിക് ഫീഡര്‍ ബസ് കസ്തൂര്‍ബാ നഗര്‍-കല്ലുപാലം വരെ നീട്ടി. നാലു ഹൗസിംഗ് കോളനികളിലെ താമസക്കാര്‍ക്ക് കൂടി ഇതൊടെ മെട്രോ ഫീഡര്‍ ബസിന്റെ സേവനം ലഭിക്കും. ......
ഗോരഖ്പൂർ സീറോമലബാർ രൂപതയുടെ പ്രഥമ മെത്രാൻ ബിഷപ്പ് മാർ ഡോമിനിക് കൊക്കാട്ടിന്റെ മൃതസംസ്കാര ശുശ്രൂഷകൾ ജനുവരി 27 നു ഗോരഖ്പൂർ രൂപതയുടെ സെന്റ് ജോസഫ് കത്തീഡ്രൽ ദൈവാലയത്തിൽ നടന്നു. സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് സംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ......
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലായ ബാങ്കുകളില്‍ ഒന്നായ ആക്സിസ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസത്തില്‍ 6490 കോടി രൂപ അറ്റാദായത്തോടെ പ്രവര്‍ത്തന ഫലങ്ങള്‍ പ്രഖ്യാപിച്ചു. ബാങ്കിന്റെ അറ്റ പലിശ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ അഞ്ചു ശതമാനവും ത്രൈമാസാടിസ്ഥാനത്തില്‍ നാലു ശതമാനവും വളര്‍ച്ചയോടെ 14,287 കോടി രൂപ എന്ന നിലയിലെത്തി. അറ്റ പലിശ മാര്‍ജിന്‍ മൂന്നാം ത്രൈമാസത്തില്‍ 3.64 ശതമാനമാണ്. ത്രൈമാസ ശരാശരി ബാലന്‍സ് അടിസ്ഥാനത്തില്‍ ആകെ നിക്ഷേപം ത്രൈമാസാടിസ്ഥാനത്തില്‍ അഞ്ചു ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. ......
കൊച്ചി: ഹക്കിം പി ബി കെ മൗലവി ഫൗണ്ടേഷനും കേരള വികാസ് മധ്യയും ചേർന്ന് സംഘടിപ്പിച്ച ഹക്കിം പി ബി കെ മൗലവി സ്മാരക, പ്രഥമ യുനാനി രത്ന പുരസ്കാരം ഹക്കിം ഡോ. കെ ടി അജ്മലിന്
അഡ്വ ഷെറീഫ് മരയ്ക്കാർ സമ്മാനിച്ചു. ......
കൊച്ചി : ഒക്കുപ്പേഷണൽ തെറാപ്പി രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുന്ന കേരള ഹൈക്കോടതിയുടെ സുപ്രധാന വിധിയെ സ്വാഗതം ചെയ്ത് ഓൾ ഇന്ത്യ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ (എ.ഐ.ഒ.ടി.എ). വിധി ഒരു സാമൂഹിക വഴിത്തിരിവാകുമെന്ന് എ.ഐ.ഒ.ടി.എ ഭാരവാഹികൾ പറഞ്ഞു. ......
പാലക്കാട്: ഷാഫി പറമ്പിൽ എംപിക്ക് തടവും പിഴയും. 2022ൽ പാലക്കാട് ദേശീയപാത ഉപരോധിച്ച കേസിൽ 1000 രൂപ പിഴയും കോടതി പിരിയുംവരെ തടവുമാണ് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ......
കൊച്ചി: ദക്ഷിണ നേവൽ കമാൻഡിൻ്റെ ചീഫ് ഓഫ് സ്റ്റാഫായി റിയർ അഡ്മിറൽ പ്രകാശ് ഗോപാലൻ ചുമതലയേറ്റു. ജനുവരി 26 ന് നടന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന റിയർ അഡ്മിറൽ ഉപ്പൽ കുണ്ടുവിൽ നിന്നാണ് അദ്ദേഹം സ്ഥാനമേറ്റത്. 1993 ജൂലൈ ഒന്നിനാണ് റിയർ അഡ്മിറൽ പ്രകാശ് ഗോപാലൻ നാവികസേനയിൽ കമ്മീഷൻഡ് ഓഫീസറായി ചേരുന്നത്. ......
മലയാള സിനിമയുടെ വിസ്മയങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് അനൗൺസ് ചെയ്ത 'കൂടോത്രം' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യറും പ്രശസ്ത ഛായാഗ്രാഹകരായ ജോമോൻ ടി. ജോൺ, ജിംഷി ഖാലിദ്, ഷൈജു ഖാലിദ്, സുജിത് വാസുദേവ്, ആനന്ദ് സി. ......
കൊച്ചി: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മറൈന്‍ എഞ്ചിനീയേഴ്സ് (ഇന്ത്യ) യും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗുമായി(ഡിജി ഷിപ്പിങ്) ചേർന്ന് കൊമാര്‍സെം-2026 (കൊച്ചിന് മറൈന്‍ സെമിനാര്‍) ജനുവരി 29, 30 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നയരൂപകര്, വ്യവസായ പ്രമുഖര്‍, സാങ്കേതിക വിദഗ്ധര്‍, അക്കാദമീഷ്യന്മാര്, സമുദ്രമേഖലയിലെ പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും. 'മാരിടൈം ഇന്ത്യ- നൂതനാശയങ്ങളും സഹകരണങ്ങളും' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ......
കൊച്ചി, 27 ജനുവരി 2026: ഇന്ത്യയിലെ മുൻനിര മാസ്–പ്രീമിയം വാഹന നിർമ്മാതാക്കളിലൊന്നായ കിയ ഇന്ത്യ, കൊച്ചിയിലെ ഇഞ്ചിയോൺ കിയ ഡീലർഷിപ്പിൽ പുതിയ ഡീലർ ട്രെയിനിംഗ് അക്കാദമി ഉദ്ഘാടനം ചെയ്തു. ഉപഭോക്തൃകേന്ദ്രിത സമീപനത്തിന് മുൻതൂക്കം നൽകുന്ന കിയയുടെ ദീർഘകാല പ്രതിബദ്ധതയെ കൂടുതൽ ശക്തമാക്കുന്നതാണ് ഈ നീക്കം, രാജ്യത്തുടനീളമുള്ള ഡീലർ നെറ്റ്വർക്കിലുടനീളം ഏകീകൃതവും ഉയർന്ന നിലവാരമുള്ള ഉടമസ്ഥ അനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.
ഡീലർഷിപ്പ് ഗ്രൂപ്പിനുള്ളിൽ തന്നെ വിൽപ്പനക്കും സർവീസിനുമായുള്ള ടീമുകൾക്കായി ലെവൽ–1 പരിശീലന പരിപാടികൾ നടത്താനാണ് ഈ അക്കാദമി. ......